ബാലസാഹിത്യരംഗത്തെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിവരുന്ന ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറും ബാലസാഹിത്യകാരനുമായ പാലാ കെ എം മാത്യുവിന്റെ പേരില്‍ നല്‍കിവരുന്ന പാലാ കെ എം മാത്യു ബാലസാഹിത്യ പുരസ്‌കാരത്തിന് കിളിരൂര്‍ രാധാകൃഷണന്‍ അര്‍ഹനായി. കഥകളിലൂടെ അയ്യങ്കാളി എന്ന ജീവചരിത്രഗന്ഥത്തിനാണ് പുരസാകാരം. 60,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസാകാരം. വൈജ്ഞാനിക മേഖയിലെ കൃതിക്കുള്ള അവാര്‍ഡ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സനല്‍ പി തോമസിന്റെ നിങ്ങള്‍ക്കുമാകാം സ്‌പോര്‍ട്ട്‌സ് താരം എന്ന പുസ്തകം കരസ്ഥമാക്കി.
മറ്റ് പുരസ്‌കാരങ്ങള്‍.
കവിത- പ്രൊഫ. ആദിനാട് ഗോപി( തിരിഞ്ഞുനോക്കി നടക്കുക) നോവല്‍ – തേക്കിന്‍കാട് ജോസഫ്( സൂപ്പര്‍ ബോയി രാമുവും ക്ലോണിംഗ് മനുഷ്യരും), ശാസ്ത്രം- എസ് ശാന്തി( സഹജീവനം എന്റെ ഒരുമ) ആത്മകഥ- പി കെ ഗോപി(ഓലച്ചൂട്ടിന്റെ വെളിച്ചം), പുനരാഖ്യാനം- ജോണ്‍സാമുവേല്‍( വിശ്വോത്തരനാടോടിക്കഥകള്‍), നാടകം- കെ വി ഗണേഷ്(മാന്ത്രികക്കണ്ണാടി), ചിത്രീകരണം- ഗോപീദാസ്(മാനിപ്പുല്ലുണ്ടായ കഥ), ചിത്രപുസ്തകം- കെ പി മുരളീധരന്‍( അപ്പുവിന്റെ ഘടികാരം) പ്രൊഡക്ഷന്‍ – ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്( മലാലയുടെ കഥ). 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മാര്‍ച്ച് 9ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ഏ കെ ബാലന്‍ പുരസ്‌കാരം സമ്മാനിക്കും.