കൂടിയാട്ടം കുലപതി അമ്മന്നൂര്‍ മാധവചാക്യാരുടെ പേരിലുള്ള രണ്ടാമത് അമ്മന്നൂര്‍ പുരസ്‌കാരം മണിപ്പൂരി നാടക പ്രവര്‍ത്തക ഹെയ്‌സ്‌നം സാബിത്രി കനൈലാലിന്. മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. നാടകവേദിക്കു നല്‍കിയ സമഗ്രസംഭാനയെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം എന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി എ കെ ബാലന്‍, അക്കദമി അദ്ധ്യക്ഷ കെ പി എ സി ലളിത, സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പിനുവേണ്ടി കേരള സംഗീത നാടക അക്കാദമിയാണ് പുരസ്‌കാരം നല്‍കുന്നത്.
ശരീരവും ശബ്ദവും ചേര്‍ന്നുള്ള മണിപ്പൂരി നാടകപാരമ്പ്യത്തിന് ഏറ്റവും ഉന്നതമായ ഉദാഹരണമാണ് പദ്മശ്രീ പുരസ്‌കാരജേതാവായ ഹെയ്‌സ്‌നം സാബിത്രി.
2010ല്‍ നാടകപ്രതിഭ ബാദല്‍ സര്‍ക്കാരിനുശേഷം ആര്‍ക്കും അമ്മന്നൂര്‍ പുരസ്‌കാരം നല്‍കിയിരുന്നില്ല. ഫെബ്രുവരി 20 മുതല്‍ തൃശ്ശൂരില്‍ നടക്കുന്ന അന്താരാഷ്ട നാടകോത്സവത്തിന്റെ ഉദ്ഘാടനവേദിയില്‍ പുരസ്‌കാരം നല്‍കും.