Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

മാക്ടയുടെ ആദ്യ ലെജൻഡ് ഓണർ പുരസ്‌കാരം എം ടി വാസുദേവൻ നായർക്ക് മമ്മൂട്ടി സമ്മാനിച്ചു

$
0
0

MTVaasudevan Nair

മാക്ടയുടെ ആദ്യ ലജന്റ് ഓണർ പുരസ്‌കാരം എം ടി വാസുദേവൻ നായർക്ക് മമ്മൂട്ടി സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശില്പവും അടങ്ങിയതാണ് പുരസ്‌കാരം. സിബി മലയിൽ എം ടിയെ പൊന്നാട അണിയിച്ചു. മലയാളത്തിലെ സാഹിത്യ കുലപതികളായ എംടി വാസുദേവൻ നായർ അടക്കമുള്ളവരെ ആദരിക്കുന്നതിനായി മാക്ട കൊച്ചിയിൽ ഗോകുലം കൺവെൻഷൻ സെന്ററിൽ ഒരുക്കിയ കലാസന്ധ്യയിലാണ് എംടി പുരസ്കാരം ഏറ്റുവാങ്ങിയത്. ക്യാഷ് അവാർഡ് സംവിധായകൻ ലാൽ ജോസും , മംഗളപത്രം ഫാസിലും എംടിക്ക് സമ്മാനിച്ചു. പ്രക്ഷുബ്ധമായ സമകാലിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ഇത്തരം ഗുരുപ്രണാമ സന്ധ്യകൾ അവസാനിക്കാതിരിക്കട്ടെ എന്ന് പുരസ്കാരദാനം നിർവ്വഹിച്ചു കൊണ്ട് മമ്മൂട്ടി പറഞ്ഞു.
മനസ്സിൽ രൂപം കൊണ്ട കഥാപാത്രങ്ങൾക്ക് നിർവ്വചനം നൽകിയ കലാകാരന്മാർക്ക് അർഹതപ്പെട്ടതാണ് ഈ അവാർഡ് എന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് എംടി പറഞ്ഞു.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>